ആരാധകർക്ക് സഞ്ജുവിന്റെ സന്ദേശം..

ആരാധകർക്ക് സഞ്ജുവിന്റെ സന്ദേശം..
(Pic credit :Twitter )

മലയാളികളുടെ പേര് വാനോളം ഉയർത്തിയ താരമാണ് സഞ്ജു സാംസൺ. തന്റെ മികവ് കൊണ്ട് ഒരു ഐ പി എൽ ഫ്രാഞ്ചസെയുടെ വരെ ക്യാപ്റ്റനായ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാനുള്ള അവസരം വളരെ കുറവായിരുന്നു. ഒടുവിൽ അവസരം ലഭിച്ചപ്പോൾ അയാളുടെ സ്വപ്നങ്ങൾ തകർത്തു കൊണ്ട് പരിക്ക് എത്തി.

കഴിഞ്ഞ ദിവസം നടന്ന ശ്രീ ലങ്കക്കെതിരെയുള്ള ട്വന്റി ട്വന്റി മത്സരത്തിലാണ് സഞ്ജുവിന് പരിക്കേൽക്കുന്നത്. ഒരു ഡൈവിങ് ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പരിക്കേൽകുന്നത്. പക്ഷെ സഞ്ജു 20 ഓവറും ഫീൽഡിൽ തന്നെ തുടർന്നിരുന്നു. മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങാനും സഞ്ജുവിനായില്ല.

ഇപ്പോൾ പരിക്ക് പറ്റി ടീമിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സഞ്ജു പ്രതികരിച്ചിരിക്കുകയാണ്. സഞ്ജു ഇൻസ്റ്റയിൽ കുറിച്ച വാക്കുകൾ ചുവടെ കൊടുക്കുന്നു.

"ALL IS WELL.....Z U ZOOOON"

സഞ്ജു സാംസൺ പകരം ജിതേഷ് ശർമയെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.രണ്ടാം ട്വന്റി ട്വന്റി ഇന്ന് രാത്രി 7 മണിക്ക് നടക്കും.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here